Fisheries

കടല്‍ സുരക്ഷാ പദ്ധതി

സംസ്ഥാനത്തെ 9 തീരദേശ ജില്ലകളിലായി ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 2012-13 സാമ്പത്തിക വര്‍ഷത്തില്‍ 910 ലക്ഷംരൂപ അടങ്കല്‍ തുകവരുന്ന "കടല്‍ സുരക്ഷാ പദ്ധതിയ്ക്ക് ഭരണാനുമതിലഭിച്ചിരുന്നു. ഈ പദ്ധതിയിലൂടെ 3000 പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന 600 ഓളം ആഴക്കടല്‍ മത്സ്യബന്ധന യൂണിറ്റുകള്‍ക്ക് 1,50,000/- രൂപ വിലവരുന്ന കടല്‍ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നു. അപകടസ്ഥലം നിര്‍ണ്ണയിക്കുന്നതിനുവേണ്ടി റേഡിയോ ബീക്കണ്‍, കടലിന്റെ ആഴവും അടിത്തട്ടിന്റെ സ്വഭാവവും അറിയുന്നതിന് വേണ്ടി എക്കോസൗണ്ടര്‍, ദിശ അറിയുന്നതിനായി ജി.പി.എസ്., കപ്പലുകളുമായും മറ്റ്യാനങ്ങളുമായും ആശയവിനിമയം നടത്തുന്നതിന് വേണ്ടി വി.എച്ച്.എഫ്-മറൈന്‍ റേഡിയോ, യാനങ്ങളുടെഗതി നിര്‍ണ്ണയിക്കുന്നതിന് ഓട്ടോമാറ്റിക് ഐഡന്‍റിഫിക്കേഷന്‍ സിസ്റ്റം (എ.ഐ.എസ്.) എന്നീ കടല്‍ സുരക്ഷാ ഉപകരണങ്ങളാണ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ കടല്‍സുരക്ഷാ പദ്ധതിയുടെ ഓരോ ഉപകരണത്തിന്റേയും 75% തുക സബ്സിഡിയായും 25% തുക ഗുണഭോക്തൃ വിഹിതമായും വകയിരുത്തിയിരിക്കുന്നു. പദ്ധതിയുടെ ഭാഗമായി 21 യന്ത്രവത്കൃത ബോട്ടുകള്‍ക്കും 22 പരമ്പരാഗത യാനങ്ങള്‍ക്കും ജി.പി.എസ്. റേഡിയോ ബീക്കണ്‍, എക്കോസൗണ്ടര്‍ എന്നിവവിതരണം ചെയ്തു കഴിഞ്ഞു.

പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുന്നു.

അര്‍ഹതാ മാനദണ്ഡങ്ങള്‍

  • മത്സ്യത്തൊഴിലാളിക്ഷേമ നിധി ബോര്‍ഡില്‍ അംഗത്വം ഉണ്ടായിരിക്കണം
  • യാനവും എഞ്ചിനും കെ.എം. എഫ്. ആറ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരിക്കണം
  • ആഴക്കടല്‍ മത്സ്യബന്ധത്തിലേര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളായിരിക്കണം.

ആനുകൂല്യത്തിനായി നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ട രേഖകള്‍

  • മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്,
  • യാനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്,
  • അപേക്ഷകന്റെ ഐഡന്‍റിറ്റികാര്‍ഡ്,
  • സ്രാങ്കിന്റെ ലൈസന്‍സ്

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട സ്ഥലങ്ങള്‍

  • മത്സ്യഭവന്‍ ഓഫീസുകള്‍.
  • കേരളസംസ്ഥാന തീരദേശവികസന കോര്‍പ്പറേഷന്‍ ഓഫീസ്

അപേക്ഷാഫോറം ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ നിന്നുംകേരളസംസ്ഥാന തീരദേശവികസന കോര്‍പ്പറേഷന്റെ ഓഫീസില്‍ നിന്നും, കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ നിന്നുംലഭിക്കുന്നതാണ്.

അപേക്ഷാഫോറം