പരമ്പരാഗത മത്സ്യബന്ധനയാനവും വലയും വാങ്ങുന്നതിനായുളള ധനസഹായ പദ്ധതി
സംയോജിത മത്സ്യഗ്രാമ വികസന പദ്ധതിയിലുള്‍പ്പെടുത്തി തെരെഞ്ഞെടുത്ത മത്സ്യഗ്രാമങ്ങളിലെ തെരെഞ്ഞെടുത്ത പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ജീവനോപാധി സഹായം എന്ന നിലയ്ക്ക് പരമ്പരാഗത മത്സ്യബന്ധനയാനവും വലയും വാങ്ങുന്നതിനുള്ള ധനസഹായം തീരദേശ വികസന കോര്‍പ്പറേഷല്‍ മുഖേനെ നല്‍കി വരുന്നു.
സംയോജിത മത്സ്യഗ്രാമ വികസന പദ്ധതി (2012-13) പ്രകാരം കേരളത്തിലെ 9 കടലോര ജില്ലകളില്‍ ഉള്‍പ്പെട്ട 25 മത്സ്യഗ്രാമങ്ങളിലെ 400 പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് യൂണിറ്റൊന്നിന് 40,000/- രൂപ വിലവരുന്ന പരമ്പരാഗത മത്സ്യബന്ധനയാനവും വലയും 90 ശതമാനം സബ്സിഡി നിരക്കില്‍ വാങ്ങുന്നതിനുള്ള ധനസഹായം അനുവദിക്കുന്നതിന് ഭരണാനുമതി ലഭിച്ചിരുന്നു.
ഇതനുസരിച്ച് പുതുക്കുറിച്ചി മത്സ്യഗ്രാമത്തില്‍ 41 ഗുണഭോക്താക്കള്‍ക്കും വിഴിഞ്ഞം മത്സ്യഗ്രാമത്തില്‍ 16 ഗുണഭോക്താക്കള്‍ക്കും പൂന്തുറ മത്സ്യഗ്രാമത്തില്‍ 15 ഗുണഭോക്താക്കള്‍ക്കും ശക്തികുളങ്ങര മത്സ്യഗ്രാമത്തില്‍ 1 ഗുണഭോക്താവിനും കാട്ടൂര്‍ മത്സ്യഗ്രാമത്തില്‍ 4 ഗുണഭോക്താക്കള്‍ക്കും അര്‍ത്തുങ്കല്‍ മത്സ്യഗ്രാമത്തില്‍ 1 ഗുണഭോക്താവിനും ഉദയംപേരൂര്‍ മത്സ്യഗ്രാമത്തില്‍ 45 ഗുണഭോക്താക്കള്‍ക്കും കുമ്പളം മത്സ്യഗ്രാമത്തില്‍ 11 ഗുണഭോക്താക്കള്‍ക്കും എടക്കഴിയൂര്‍ മത്സ്യഗ്രാമത്തില്‍ 9 ഗുണഭോക്താക്കള്‍ക്കും കടപ്പൂറം മത്സ്യഗ്രാമത്തില്‍ 2 ഗുണഭോക്താക്കള്‍ക്കും അരിയല്ലൂര്‍ മത്സ്യഗ്രാമത്തില്‍ 58 ഗുണഭോക്താക്കള്‍ക്കും പരവണ്ണ മത്സ്യഗ്രാമത്തില്‍ 3 ഗുണഭോക്താക്കള്‍ക്കും കൊയിലാണ്ടി മത്സ്യഗ്രാമത്തില്‍ 13 ഗുണഭോക്താക്കള്‍ക്കും ഏലത്തൂര്‍ മത്സ്യഗ്രാമത്തില്‍ 1 ഗുണഭോക്താവിനും ധനസഹായം വിതരണം ചെയ്തു കഴിഞ്ഞു.
ഇതേ പദ്ധതിയിലുള്‍പ്പെടുത്തി 2013-14 സാമ്പത്തിക വര്‍ഷത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, കാസര്‍കോഡ് എന്നീ 5 കടലോര ജില്ലകളില്‍ ഉള്‍പ്പെട്ട 12 തെരഞ്ഞെടുക്കപ്പെട്ട മത്സ്യഗ്രാമങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 100 ശതമാനം സബ്സിഡി അനുവദിക്കുന്നതിന് ഭരണാനുമതി ലഭിച്ചിരുന്നു. ഇതിനായി 971 ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നു.
2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഇതേ പദ്ധതി പ്രകാരം തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോഡ് ജില്ലകളിലെ 8 തെരഞ്ഞെടുത്ത മത്സ്യഗ്രാമങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനയാനവും വലയും വാങ്ങുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിനായി 569 ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്ന നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നു.
അര്‍ഹതാ മാനദണ്ഡങ്ങള്‍
- സ്വന്തമായി മത്സ്യബന്ധനയാനങ്ങള്‍ ഇല്ലാത്ത പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍.
- തിരഞ്ഞെടുത്ത മത്സ്യഗ്രാമങ്ങളില്‍ സ്ഥിരതാമസമുള്ളവരും മത്സ്യത്തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്തവരും ആയിരിക്കണം.
- 21നും 60 നും വയസ്സിനിടയില്‍ പ്രായമുള്ളവരായിരാക്കണം.
ആനുകൂല്യത്തിനായി നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ട രേഖകള്‍
- പരമ്പരാഗത മത്സ്യബന്ധന യാനവും വലയും വാങ്ങിയതിന്റെ 40,000/- രൂപയില്‍ കുറയാത്ത ഒറിജിനല്‍ ക്യാഷ് രസീത്.
- ഫിഷറീസ് വകുപ്പില്‍ കെ.എം.അര്‍.എഫ് ആക്ട് പ്രകാരംപരമ്പരാഗത മത്സ്യബന്ധന യാനം രജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ്. അലെങ്കില്‍
- മത്സ്യബന്ധന യാനം രജിസ്റ്റര്‍ ചെയ്യുന്നതിന് തുക ഒടുക്കിയതിന്‍റെ ടി.ആര്‍.5 രസീത്
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട സ്ഥലങ്ങള്‍
- മത്സ്യഭവന്‍ ഓഫീസുകള്‍.
- കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ഓഫീസ്
അപേക്ഷാഫോറം ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ നിന്നും കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ ഓഫീസില്‍ നിന്നും, കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.