Fisheries

പച്ചമത്സ്യ വിപണത്തിനായി ശീതീകരണ സംവിധാനമുളള വാഹന വിതരണ പദ്ധതി

പിടിച്ചെടുക്കുന്ന മത്സ്യത്തെ കേടുകൂടാതെ ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനുള്ള ശീതീകരണ ശൃംഖലാ സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി 75% കേന്ദ്ര സഹായത്തോടെ 360 ലക്ഷം അടങ്കല്‍ തുകവരുന്ന 'ഫ്രെഷ് ഫിഷ്ടു ആള്‍' പദ്ധതിക്ക് 2010-11 സാമ്പത്തിക വര്‍ഷത്തില്‍ അംഗീകാരം ലഭിച്ചിരുന്നു. 15 ഇന്‍സുലേറ്റഡ് ട്രക്കുകള്‍, ഐസ്ബോക്സ് സംവിധാനത്തോടുകൂടിയ 200 ഇരുചക്ര വാഹനങ്ങള്‍, ഐസ്ബോക്സ് സംവിധാനത്തോടുകൂടിയ 50 ഓട്ടോറിക്ഷകള്‍ എന്നിവ ഈ പദ്ധതിയിലൂടെ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടിരിക്കുന്നു. ഇരുചക്ര വാഹനങ്ങള്‍ വ്യക്തികള്‍ക്കും, ഓട്ടോറിക്ഷ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്കും, ട്രക്കുകള്‍ മത്സ്യത്തൊഴിലാളി സൊസൈറ്റികള്‍ക്കുമാണ് വിതരണം ചെയ്യുന്നത്. ടി പദ്ധതി പ്രകാരം ഐസ്ബോക്സ് സംവിധാനത്തോടുകൂടിയ 23 ഓട്ടോറിക്ഷകള്‍ 130 ഇരുചക്ര വാഹനങ്ങള്‍ 3 ടണ്ണിന്റെ 3 ഇന്‍സുലേറ്റഡ് ട്രക്കുകള്‍, 6 ടണ്ണിന്റെ 3 ഇന്‍സുലേറ്റഡ് ട്രക്കുകള്‍ എന്നിവ ആദ്യഘട്ടമായി വിതരണം ചെയ്തു കഴിഞ്ഞു.

പദ്ധതിയുടെ രണ്ടാം ഘട്ടമായി 21 ഇരുചക്ര വാഹനങ്ങളും 6 ഓട്ടോറിക്ഷകള്‍ 6 ടണ്ണിന്‍റെ 1 ഇന്‍സുലേറ്റഡ് ട്രക്കുംവിതരണം ചെയ്യുന്നു. ഇതില്‍ 16 ഇരുചക്ര വാഹനങ്ങള്‍, 6 ഓട്ടോറിക്ഷകള്‍ എന്നിവയും ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞു.

അര്‍ഹതാ മാനദണ്ഡങ്ങള്‍

  • മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ഉണ്ടായിരിക്കണം
  • കഴിഞ്ഞ 5 വര്‍ഷമായി മത്സ്യവിപണനത്തിന് ഏര്‍പ്പെടുന്നവരായിരിക്കണം.
  • അപേക്ഷകന്‍ ഏതെങ്കിലും മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലോ, മത്സ്യത്തൊഴിലാളി സ്വയംസഹായ സംഘത്തിലോ, വനിതാ സ്വയംസഹായ സംഘത്തിലോ അംഗമായിരിക്കണം

ആനുകൂല്യത്തിനായി നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ട രേഖകള്‍
(ഓട്ടോറിക്ഷാ, ഇരുചക്ര വാഹനങ്ങള്‍ എന്നിവയ്ക്കായി)

  • മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്,
  • അപേക്ഷകന്റെ ഐഡന്‍റിറ്റി കാര്‍ഡ്
  • റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്

(ട്രക്കിനായി സമര്‍പ്പിക്കേണ്ടവ)

  • സൊസൈറ്റിയുടെ രജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
  • നിലവിലെ കണക്കുകള്‍ അവസാനമായി ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്
  • സൊസൈറ്റി പ്രസിഡന്‍റിന്റെയും സെക്രട്ടറിയുടെയും ഇലക്ഷന്‍ ഐഡന്‍റിറ്റി കാര്‍ഡിന്റെ പകര്‍പ്പ്
  • അപേക്ഷയോടൊപ്പം ഈ സൗകര്യം പ്രയോജനപ്പെടുത്തി മത്സ്യവിപണനത്തില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്ന മാറ്റവും അതിനുള്ള ഒരു പ്രവര്‍ത്തന പദ്ധതിയും സംഘം അംഗീകരിച്ച തീരുമാനത്തോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട സ്ഥലങ്ങള്‍

  • മത്സ്യഭവന്‍ ഓഫീസുകള്‍.
  • കേരളസംസ്ഥാന തീരദേശവികസന കോര്‍പ്പറേഷന്‍ ഓഫീസ്

അപേക്ഷാഫോറം ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ നിന്നും കേരള സംസ്ഥാന തീരദേശവികസന കോര്‍പ്പറേഷന്റെ ഓഫീസില്‍ നിന്നും, കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.

അപേക്ഷാഫോറം (ഓട്ടോറിക്ഷാ)

അപേക്ഷാഫോറം (ഇരുചക്ര വാഹനം)

അപേക്ഷാഫോറം (ഇന്‍സുലേറ്റഡ് ട്രക്ക്)